തേനീച്ചകള്‍ വിചാരിച്ചാല്‍ ക്രിക്കറ്റ് മത്സരവും മുടങ്ങും!…

  • Post category:news
  • Reading time:1 min read
You are currently viewing തേനീച്ചകള്‍ വിചാരിച്ചാല്‍ ക്രിക്കറ്റ് മത്സരവും മുടങ്ങും!…

ജോഹന്നസ്ബര്‍ഗ്: കളിക്കളത്തിലേക്ക് നൂറു കണക്കിന് തേനീച്ചകള്‍ ആരവമുയര്‍ത്തി ഇരച്ചുകയറിയാല്‍ എന്തു ചെയ്യും? കളിക്കാരുടെയും കാണികളുടെയും ആവേശം അതോടെ ഭീതിയിലമരും. പിന്നെ എല്ലാവര്‍ക്കും നിലത്ത് കമിഴ്ന്ന് കിടക്കുകയല്ലാതെ മറ്റെന്തു വഴി?! പറഞ്ഞു വരുന്നത് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ സംഭവിച്ച കാര്യത്തെ കുറിച്ചു തന്നെ!. അപ്രതീക്ഷിത വിരുന്നുകാരുടെ(ശല്യക്കാരായ ശകുനം മുടക്കിളുടെ) വരവിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം കളി നിര്‍ത്തിവെക്കേണ്ടി വന്നു.
തേനീച്ചകളെ തുരത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ഭയന്നുവിറച്ച താരങ്ങളും അമ്പയറുമെല്ലാം ഫീല്‍ഡില്‍ മുഖംപൊത്തി ഗ്രൗണ്ടില്‍ കിടന്നാണ് രക്ഷപ്പെട്ടത്. ജോഹന്നസ്ബര്‍ഗിലെ വാന്റേഴ്സ് സ്റ്റേഡിയത്തിലായിരുന്നു സംഭവം.

കുറെ കഴിഞ്ഞ് കളി പുനരാരംഭിച്ചെങ്കിലും തേനീച്ചകള്‍ ഫീല്‍ഡ് വിടാന്‍ തയ്യാറാകാത്തതിനാല്‍ താരങ്ങള്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി. ലങ്കന്‍ ഇന്നിംഗ്സിന്റെ 25-ഓവറിലായിരുന്നു ഏവരേയും അമ്പരിപ്പിച്ച ഈ സംഭവം അരങ്ങേറിയത്.

തേനീച്ചകളുടെ പടപ്പുറപ്പാടിനെ തുടര്‍ന്ന് കളി ഒരുപാട് നേരം തടസ്സപ്പെട്ടെങ്കിലും ഓവര്‍ വെട്ടി കുറക്കേണ്ടി വന്നില്ല. പ്രോട്ടീസ് ലങ്കന്‍ ബാറ്റിങ്ങ് നിരയെ 163 റണ്‍സിന് തോല്‍പ്പിച്ചു. മറുപടി ബാറ്റിങ്ങിനറങ്ങിയ ദക്ഷിണാഫ്രിക്ക 32 ഓവറില്‍ മൂന്ന് വിക്കറ്റിന് പരമ്പരയും നേടി. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 3-0 ത്തിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക.

0Shares