
തെലുങ്കു ദേശം പാർട്ടിക്ക് (ടി.ഡി.പി) കനത്ത തിരിച്ചടി. പാർട്ടിയിലെ പ്രമുഖരായ 60 നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിൽ ഞായറാഴ്ചയാണ് ഇവർ ബി.ജെ.പിയിൽ ചേർന്നത്.

തെലുങ്കാന യൂണിറ്റിന് ഇത് വലിയ നേട്ടമാണെന്നും ആന്ധ്രപ്രദേശിലേത് മികച്ച സൂചനയാണെന്നും ബി.ജെ.പി നേതാവ് ലങ്ക ദിനകർ പറഞ്ഞു. കഴിഞ്ഞ ജൂണിൽ ദിനകർ ടി.ഡി.പി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ആയിരക്കണക്കിന് ടി.ഡി.പി പ്രവർത്തകർ ബിജെപിയിൽ ചേർന്നിരുന്നു. കൂടുതൽ പേർ ബി.ജെ.പിയിൽ എത്തിയത് മുത്തലാഖ് ബില്ല് പാസാക്കിയതിനും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പിന്നാലെയാണെന്നും ദിനകർ കൂട്ടിച്ചേർത്തു.
