
നടന്‍ മധു പ്രകാശിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. തെലുങ്ക് നടനായ മധു പ്രകാശിന്‍റെ ഭാര്യ ഭാരതിയാണ് ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.ഇതേക്കുറിച്ച് ഇരുവരും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്‍റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ച് തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്ന മധു വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
