
ആന്ധ്ര: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡിഎ മുന്നണിവിട്ടു. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ടി. ഡി. പി. എന്‍. ഡി. എ വിടുന്നത്. എന്‍. ഡി. എയുടെ ഭാഗമായിരുന്നിട്ടും പ്രത്യേക പദവി നേടിയെടുക്കാന്‍ കഴിയാത്തത്തിനെ പരസ്യമായി ചേദ്യം ചെയ്ത് വൈ. എസ്. ആര്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് ടി. ഡി. പിയ്ക്കുണ്ടായത്. ഇനിയും എന്‍. ഡി. എയ്ക്കൊപ്പം നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരച്ചടി നേരിടാനുള്ള സാധ്യതയും കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്.

ബി.ജെ.പിയ്ക്കെതിരെ സഖ്യമുണ്ടാക്കിയ എസ്. പി. , ബി.എസ്പി എന്നീ പാര്‍ട്ടികളെ കൂട്ടുപിടിച്ച് വിശാല ഐക്യമാണ് ടി.ഡി.പിയുടെ ലക്ഷ്യം. സര്‍ക്കാരിനെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് ടി. ഡി. പി വ്യക്തമാക്കി. ആന്ധ്രാ വിഷയമുയര്‍ത്തി തുടര്‍ച്ചയായി പാര്‍ലമെന്റില്‍ ടി. ഡി. പിയുടെ പ്രതിഷേധം ശക്തമാണ്. അഖിലേഷ് യാദവും മായാവതിയുമായി ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി.
