തെലങ്കാനയില്‍ ബസ് അപകടം; 30 പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തെലങ്കാനയില്‍ ബസ് അപകടം; 30 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. 60 പേരുമായി സഞ്ചരിച്ച തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് ഗാട്ടറിയല്‍ ജില്ലയിലെ കൊങ്ങാട്ട് പാതയില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലുങ്കാന പൊലീസിന്റേയും റെസ്‌ക്യൂ സേനയുടേയും നേൃത്വത്തില്‍ രക്ഷാപ്രനവര്‍ത്തനം നടന്നു. പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാ വിധത്തിലുള്ള സാഹയങ്ങളും ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ് പോര്‍ട്ട് മന്ത്രി പി മഹേന്ദ്ര റെഡ്ഡി അറിയിച്ചു.

0Shares