തിരുവനന്തപുരം: തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്വേഷണത്തെ ഭയക്കുന്നില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. താന്‍ തെറ്റു ചെയ്തിട്ടില്ല, എവിടേ വേണമെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്.
പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോര്‍ട്ടിന്റെ പുറത്ത് മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുകയാണ് ചെയ്തത്. അന്വേഷണത്തെ നിയമപരമയി നേരിടും. കമ്മിഷന്‍ റിപോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ഈ റിപോര്‍ട്ട് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വതന്ത്ര സ്വഭാവമുള്ള സാക്ഷികളാരും എനിക്കെതിരേ മൊഴി നല്‍കിയിട്ടില്ല. എന്നെ സംബന്ധിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരഭിപ്രായമില്ല. സോളാര്‍ കേസ് കലുഷിതമായ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 50 മണിക്കൂറിലധികം താന്‍ മൊഴി നല്‍കിയിട്ടുണ്ട്. ചോദിച്ച എല്ലാ കാര്യത്തിനും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലന്ന ബോധ്യമുള്ളതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ല; നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ഉമ്മന്‍ ചാണ്ടി