തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി കുഞ്ഞുകൃഷ്ണൻ (85)ണ് മരിച്ചത്. വലുതുകൈക്കും,കഴുത്തിനും,മുഖത്തും തെരുവ് നായ്ക്കളാൽ മാരകമായ മുറിവേറ്റിട്ടുണ്ട്. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
