
നാഗാലാന്റ്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നോട്ട് കെട്ടുകൾ എറിഞ്ഞു കൊടുക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയുടെ ദൃശ്യങ്ങൾ പുറത്തു വന്നു . ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഖെഹോവിയയാണ് വിജയാഘോഷം നടത്താൻ പ്രവർത്തകർക്ക് നോട്ടു മഴ പെയ്യിച്ചത്. ഒരു പ്രാദേശിക മാധ്യമമാണ് ഇയാൾ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.
