തെരഞ്ഞെടുപ്പ് ഫലത്തിന് കാതോര്‍ത്ത് രാജ്യം ; പിയാനോ വായിച്ച് മമത ബാനര്‍ജി വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് ഫലത്തിന് കാതോര്‍ത്ത് രാജ്യം ; പിയാനോ വായിച്ച് മമത ബാനര്‍ജി വീഡിയോ വൈറല്‍

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മമത ബാനര്‍ജിയുടെ പിയാനോ വായനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇത് തന്‍റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണെന്നും ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുമെന്നും മമത പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

രാജ്യം ഉറ്റു നോക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പശ്ചിമ ബംഗാള്‍. തെരഞ്ഞടുപ്പ് പ്രചാരണം പലഘട്ടങ്ങളിലും പ്രധാനമന്ത്രിയും നരേന്ദ്രമോഡിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി. തെരഞ്ഞടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോളില്‍ ബംഗാളില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.

https://www.facebook.com/MamataBanerjeeOfficial/videos/667002913753832/

0Shares