തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ ജനവിധിയല്ല; തന്‍റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ ജനവിധിയല്ല; തന്‍റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന് മുഖ്യമന്ത്രിയുടെ ശൈലി ഒരു കാരണമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മുഖ്യമന്ത്രി ഈ ശെെലി തന്നെ തുടരണമെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ ശെെലി തന്നെ പിണറായി തുടരുന്നതാണ് നല്ലതെന്ന് ചെന്നിത്തല തുറന്നടിച്ചു. അത് കാര്യങ്ങൾ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares