തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെ, കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു: പ്രകാശ് രാജ്

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെ, കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു: പ്രകാശ് രാജ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ പ്രകാശ് രാജ്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ണാടകയിലെ ബെംഗലൂരു സെന്‍ട്രല്‍ മണ്ഡലത്തിലായിരുന്നു പ്രകാശ് രാജ് ജനവിധി തേടിയെത്തിയത്.

വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ ലീഡ് നില ഉയരാതെ തുടര്‍ന്നതില്‍ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ബി.ജെ.പിയുടെ പിഎസ് മോഹനും കോണ്‍ഗ്രസിന്‍റെ റിസ്വാന്‍ അഷ്‌റഫുമായിരുന്നു എതിരാളികള്‍. 12,000 വോട്ടുകള്‍ മാത്രമാണ് നിലവില്‍ പ്രകാശ് രാജിന് നേടാനായത്. റിസ്വാന്‍ അഷ്‌റഫാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ സിറ്റിങ് എം.പി പി.സി മോഹനെ പിന്നിലാക്കിയാണ് റിസ്വാന്‍ മുന്നേറുന്നത്.

പ്രകാശ് രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ രൂപം:

തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്‍റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്.

0Shares