തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ടയാള്‍: രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോര്‍ഡില്‍ ചേര്‍ക്കാന്‍ ആവശ്യം.

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ടയാള്‍: രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോര്‍ഡില്‍ ചേര്‍ക്കാന്‍ ആവശ്യം.

ന്യൂഡല്‍ഹി: വീണ്ടും വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നസ് റൈക്കോര്‍ഡില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഹൊസങ്കബാദ് സ്വദേശി വിശാല്‍ ദിവാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധിയുടെ പേര് ഗിന്നല്‍ ബുക്കില്‍ ചേര്‍ക്കാനാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു തെരഞ്ഞെടുപ്പില്‍ പോലും രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല എന്നും കത്തില്‍ പറയുന്നു. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളെ നയിച്ച് പരാജയപ്പെട്ടയാള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ചേര്‍ക്കണമെന്നാണ് ആവശ്യം. റെക്കോര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്റോള്‍മെന്റ് ഫീസ് ഉള്‍പ്പടെയാണ് വിശാല്‍ ദിവാന്‍ കത്ത് അയച്ചിരിക്കുന്നത്. കത്ത് തങ്ങള്‍ക്ക് ലഭിച്ചതായുള്ള മറുപടി കത്ത് വിശാലിന് ഗിന്നസ് ബുക്ക് അധികൃതര്‍ അയച്ചിട്ടുണ്ട്.

0Shares