
നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജിക്കത്ത് നല്‍കിയത്.

കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇതിനു കാരണം രാഷ്ട്രീയ എതിരാളികളല്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണെന്നും അശോക് തന്‍വാര്‍ ട്വിറ്ററില്‍ കുറിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ പേരില്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും നേരത്തെ രാജിവച്ചിരുന്നു.
