തൃശൂര്‍ : ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് രണ്ട് മരണം. തൃശൂരിലെ വെന്തൂരില്‍ അച്ഛനും മകനുമാണ് മരിച്ചത് . വെന്തൂര്‍
ചേനക്കല വീട്ടില്‍ അയ്യപ്പനും മകന്‍ ബാബുവുമാണ് മരിച്ചത്.
ഇന്നലെ രാത്രി ഇരുവരും ഉറങ്ങി കിടക്കുമ്പോഴാണ് കനത്ത മഴയില്‍ വീട് തകര്‍ന്നത്. അയല്‍വാസികള്‍ ഒന്നും അടുത്തില്ലാത്തതുകൊണ്ട് മരണവിവരം രാവിലെയാണ് അറിഞ്ഞത്. മണ്‍ക്കട്ട കൊണ്ടുള്ള വീടായിരുന്നു ഇവരുടേത്. രാവിലെ അയല്‍വാസികളാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടതും ഫയര്‍ഫോഴ്സിനെ അറിയിച്ചതും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണ് അച്ഛനും മകനും മരിച്ചു