തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു;ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍.

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു;ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍.

തൃശൂര്‍: തൃശൂരില്‍ മണ്ണൂത്തിക്കടുത്ത് മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. നെട്ടിശ്ശേരി പൊറാടന്‍വീട്ടില്‍ ബാലന്റെ മകന്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. നിര്‍മ്മലിനൊപ്പം കുത്തേറ്റ നായരങ്ങാടി ചിറയന്‍കണ്ടത്ത് വീട്ടില്‍ ജോണിയുടെ മകന്‍ മിഥുന്‍ എന്ന തോമസിനെ (29) ഗുരുതര പരിക്കുകളോടെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ്് നിര്‍മ്മലിനും തോമസിനും കുത്തേറ്റത്.

കോകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ  പൂരാഘോഷത്തിനിടെ ആയിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. മണ്ണുത്തി പോലിസ് കേസെടുത്ത് അന്വേഷിച്ചു വരികകയാണ്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അപ്രതീക്ഷിത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊലപാതകം നടന്ന മുക്കാട്ടുകരയില്‍ ഏറെനാളായി സി.പി.എം – ബി.ജെ.പി അസ്വാരസ്യം നിലനിന്നു വരികയാണ്.

0Shares