
തൃപ്തി ദേശായിയെ ശബരിമല കയറാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ശബരിമലയില്‍ കയറാന്‍ തൃപ്തി എത്തിയാല്‍ തടയും. തൃപ്തി ദേശായിയെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറയുന്നു.
യുവതികള്‍ വന്നാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കി കഴിഞ്ഞുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇത്തവണ മല കയറാന്‍ എത്തുമെന്നാണ് തൃപ്തി അറിയിച്ചത്.

17ന് എത്തുമെന്നാണ് തൃപ്തി നേരത്തെ പറഞ്ഞത്. എന്നാല്‍, മറ്റൊരു ദിവസം വരുമെന്നാണ് ഇപ്പോള്‍ അറിയിച്ചത്. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും നല്‍കിയില്ലെങ്കിലും മല കയറുമെന്നാണ് തൃപ്തി അറിയിച്ചത്.
അതേസമയം മണ്ഡല മകളവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വതത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്.നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകര്‍ന്നു.
