തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്. എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തി ദേശായിക്കും നല്‍കും.
ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് പൊലീസ് മറുപടി നല്‍കില്ല. പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ വിലയിരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് ശബരിമല സന്ദര്‍ശിച്ചേക്കും.
തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്