തൃപ്തിയ്ക്ക് ശബരിമലയിലെത്താന്‍ കഴിയില്ല, വിശ്വാസികള്‍ അതിന് അനുവദിക്കില്ല; ആചാരനുഷ്ടാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹം-മാളികപ്പുറം മേല്‍ശാന്തി

  • Post category:news
  • Reading time:1 min read
You are currently viewing തൃപ്തിയ്ക്ക് ശബരിമലയിലെത്താന്‍ കഴിയില്ല, വിശ്വാസികള്‍ അതിന് അനുവദിക്കില്ല; ആചാരനുഷ്ടാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹം-മാളികപ്പുറം മേല്‍ശാന്തി

സന്നിധാനം: തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി വി.എന്‍.അനീഷ് നമ്പൂതിരി രംഗത്ത്. തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അതിന് അനുവദിക്കില്ല. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിരുന്നു. തൃപ്തിക്കു നേരെ വിമാനത്താവളത്തിനു പുറത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആക്രമണം ഉണ്ടാകുമോയെന്ന ഭയം മൂലം ഇവരുമായി പോകാന്‍ ടാക്‌സിക്കാര്‍ തയ്യാറായിട്ടില്ല.

0Shares