തൃണമൂൽ കോൺഗ്രസിൽ ഇനിമുതല്‍ ‘കോൺഗ്രസ്’ ഇല്ല; പാർട്ടിയുടെ പേര് മാറ്റി മമത ബാനർജി

  • Post category:news
  • Reading time:1 min read
You are currently viewing തൃണമൂൽ കോൺഗ്രസിൽ ഇനിമുതല്‍ ‘കോൺഗ്രസ്’ ഇല്ല; പാർട്ടിയുടെ പേര് മാറ്റി മമത ബാനർജി

പാര്‍ട്ടിയുടെ പേരിൽനിന്നും കോ​ണ്‍​ഗ്ര​സി​നെ ഒഴിവാക്കി മ​മ​ത ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും.
പ്രചാരണ പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യി​ൽ ഉണ്ടായിരുന്ന കോ​ണ്‍​ഗ്ര​സ് എന്ന ‘അധികവാലിനെ’ ഒഴിവാക്കാനാണ് തൃണമൂൽ തീരുമാനിച്ചിരിക്കുന്നത്. കോ​ണ്‍​ഗ്ര​സു​മാ​യുള്ള സഖ്യങ്ങളെല്ലാം അവസാനിപ്പിച്ച് 21 വർഷം കഴിഞ്ഞാണ് തൃണമൂൽ പേരൊഴിവാക്കുന്നത്.

പുതിയതായി രൂപകല്‍പന ചെയ്ത ലോഗോ ഇതോടെ തൃണമൂൽ തയാറാക്കിയിട്ടുണ്ട്. നീലനിറം പിറകിൽ നൽകി മുന്നിൽ പച്ച നിറത്തിൽ തൃണമൂൽ എന്നാണു പുതിയ ലോഗോയിൽ കാണുന്നത്. ഒരാഴ്ചയ്ക്കുളളിൽ പുതിയ ലോഗോ പാർട്ടിയുടെ പരസ്യമാക്കും. പാർട്ടിയുടെ പുതിയ ലോഗോയിലും പോസ്റ്ററിലുമെല്ലാം ഈ ലോഗോ തന്നെ ഉപയോഗിക്കുമെങ്കിലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പഴയ പേ​രി​ൽ മാ​റ്റം വരില്ല. 1998-ലാ​ണ് മ​മ​ത ബാ​ന​ർ​ജി കോ​ണ്‍​ഗ്ര​സു​മാ​യുള്ള സഖ്യം അവസാനിപ്പിച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പാർട്ടി സ്ഥാപിക്കുന്നത്.

0Shares