ചെന്നൈ: തൂത്തുക്കുടിയില്‍ വെടിവെപ്പില്‍ മരണം 13 ആയി. വെടിവെപ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു ഉശിലംപ്പെട്ടി സ്വദേശി ജയറാം ഇന്ന് രാവിലെ മരിച്ചത്. തൂത്തുകുടി സമരക്കാരെ വെടിവച്ച് കൊന്ന പോലീസ് നടപടിക്കെതിരെ ഡിഎംകെ വെള്ളിയാഴ്ച തമിഴ്നാട്ടില്‍ ബന്ദ് ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാര്‍ട്ടി പ്രത്യേക പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണാന്‍ ശ്രമിച്ച ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തൂത്തുകുടി, തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍ പോലീസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. നേരത്തെ എല്ലാ പാര്‍ട്ടികളോടും വെള്ളിയാഴ്ച സമരം നടത്താനായിരുന്നു ഡി.എം.കെ ആഹ്വാനം. എന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞതോടെ പാര്‍ട്ടി നേതൃത്വം തീരുമാനം മാറ്റി.
വെള്ളിയാഴ്ച ബന്ദ് ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. വിവാദ വേദാന്ത കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനങ്ങള്‍ ക്ഷുഭിതരാണെന്നും അവരുടെ പ്രതിഷേധം വെള്ളിയാഴ്ച അറിയാമെന്നും ഡി.എം.കെ നേതാക്കള്‍ പറഞ്ഞു. വ്യാപക സംഘര്‍ഷമുണ്ടാകുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ആളുകളും ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭ്യര്‍ഥിച്ചു. വെടിവയ്പ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് വിവാദമായിട്ടുണ്ട്.
വെടിവയ്ക്കുകയല്ലാതെ പോലീസുകാര്‍ എന്ത് ചെയ്യയുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പോലീസ് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചത്. സ്വാഭാവികമായ പ്രതികരണമാണിത്. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ എല്ലാവരും ചെയ്യുന്നത് മാത്രമാണ് പോലീസും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(24.05.18)
ഇന്നത്തെ ചോദ്യം
1. കേരളത്തിൻ്റെ ഇപ്പോഴത്തെ ഔദ്യോഗിക മരം?
A). മാവ്
B). തെങ്ങ്
C). പ്ലാവ്
D). പേരാല്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര്, സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (23.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; 1984, വിജയി: മുഹമ്മദ് അസ്ലം, ചേരൂര്‍