പുത്തൂര്‍ (കൊല്ലം): കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍വീണ യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന് പിള്ളയുടെയും ഷൈലജയുടെയും മകന് സി.അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാവിലെ അഭിലാഷിനെ കാണാതിരുന്നതിനാല്‍ നടത്തിയ അന്വേഷണത്തില്‍ കിണറ്റുപാലത്തില് കയര്‍ പൊട്ടിയനിലയില്‍ കെട്ടിയിരിക്കുന്നത് കണ്ടു.
ചെരിപ്പും സമീപത്ത് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
കഴുത്തില്‍ കെട്ടിയനിലയില്‍ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. കെട്ടിത്തൂങ്ങാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍ പതിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുേമാര്‍ട്ടം നടത്തി. സഹോദരന്: അനീഷ് സി.
തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; പക്ഷെ കെട്ടിയ കയര്‍ പൊട്ടിയതോടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു