തുറിച്ചു നോട്ടക്കാര്‍ക്കെതിരെ ചുട്ട മറുപടിയുമായി ‘ഹെര്‍’.

  • Post category:news
  • Reading time:1 min read
You are currently viewing തുറിച്ചു നോട്ടക്കാര്‍ക്കെതിരെ ചുട്ട മറുപടിയുമായി ‘ഹെര്‍’.

മുംബൈ: എവിടെ നോക്കിയാലും സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും മാത്രമാണ് കാണാന്‍ കഴിയുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനത്തിനും അതിക്രമത്തിനുമെതിരെ സ്ത്രീകള്‍ക്കായി ഒരു ഹ്രസ്വ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് ബോംബെ ഡയറീസ്. സന അഹമ്മദ് സംവിധാനം ചെയ്ത ‘ഹെര്‍’ എന്ന ചിത്രത്തില്‍ മീനാക്ഷി എന്ന് പേരുള്ള ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന വളരെ ക്രൂരമായ അവസ്ഥയാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്.

ഒരു പരിധി വരെ അപമാനം ക്ഷമിക്കുകയും പരിധി വിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണിത്. പൊതു സ്ഥലങ്ങളില്‍ സ്ത്രീ നേരിടുന്ന പരിതാപകരമായ അവസ്ഥയും അവളുടെ മനക്കരുത്തിന്റെയും കഥയാണിത്. സമൂഹത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് സന അഹമ്മദ് ഈ ചിത്രം കൊണ്ടു വന്നിരിക്കുന്നത്. തുറിച്ചു നോട്ടക്കാരുടെ മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന സ്ത്രീ എന്നും സമൂഹത്തിലെ മറ്റു സ്ത്രീകള്‍ക്ക് പ്രചേദനമാണെന്ന് ഈ ചിത്രം ചൂണ്ടികാണിക്കുന്നു.

0Shares