മുംബൈ: കല്യാണില്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പൊലീസ് പിടിയില്‍. തുടര്‍ച്ചയായുള്ള ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് വിലക്കിയതാണ് കൊലപാതകത്തില്‍ കാരണമായത്. ശശാങ്ക് ഗെയ്ക്ക് വാഡ്(44) എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെയാണ് ഭാര്യ ആശാ ഗെയ്ക്ക് വാഡ്(32) 30 ലക്ഷം ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. ഹിമാഷു ദുബി(22) എന്ന കൊലയാളിയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 18 നാണ് സംഭവം. ആശാ നാലു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ശശാങ്കിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശശാങ്കിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ആശ കൊല്‍സേവാഡി പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബദ്‌ലാപൂരില്‍ കൊല്ലപ്പെട്ട നിലയില്‍ ഭര്‍ത്താവിനെ കണ്ടെത്തിയത്. ആശ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് കണ്ടെത്തി. ഒരു ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം തള്ളുകയായിരുന്നു. ആശയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊലപാതകികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. കൊലപ്പെടുത്തുന്നതിനായി നാലു ലക്ഷം രൂപയാണ് ആശ ആദ്യഗഡുവായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(03.06.2018)
ഇന്നത്തെ ചോദ്യം
15. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
A) ശ്രീരാമകൃഷ്ണ പരമഹംസന്‍
B) സ്വാമി വിവേകാന്ദന്‍
C) സ്വാമി ശിവാനന്ദ
D) സ്വാമി വിപുലാനന്ദ
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. മെയ് 20 മുതല്‍ ജൂണ്‍ രണ്ടു വരേയുള്ള വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചാനല്‍ സ്റ്റുഡിയോവില്‍ ഇന്നു നടന്നു. ചടങ്ങില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത വിജയികള്‍ ചാനല്‍ ഓഫീസുമായി ബന്ധപ്പെടണം. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (02.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ജൂണ്‍
വിജയി: ആയിഷത്ത് റബ്അ മോള്‍, ഉദുമ.