തുടര്‍ക്കഥയാകുന്ന സ്ത്രീ പീഡനം: വീണ്ടും ഓടുന്ന ഓട്ടോയില്‍ വച്ച് യുവതിയെ പീഡനത്തിനിരയാക്കി.

  • Post category:news
  • Reading time:1 min read
You are currently viewing തുടര്‍ക്കഥയാകുന്ന സ്ത്രീ പീഡനം: വീണ്ടും ഓടുന്ന ഓട്ടോയില്‍ വച്ച് യുവതിയെ പീഡനത്തിനിരയാക്കി.

താനെ: ഗുഡ്ഗാവില്‍ ഓടുന്ന ഓട്ടോയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ ബലാത്സംഗം ചെയ്തതിന്റെ നടുക്കം മാറും മുമ്പേ വീണ്ടും ഓടുന്ന ഓട്ടോയില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം 23കാരിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. താനെ റോഡില്‍ ഷെയര്‍ ഓട്ടോയില്‍ നിന്നാണ് പീഡനശേഷം എം.ബി.എ വിദ്യാര്‍ഥിനിയെ വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എം.ബി.എ പഠനത്തിന് പുറമെ ഇവിടുള്ള ഒരു ഫിറ്റ്‌നസ് ട്രെയിനിങ്ങ് സെന്റര്‍ ജോലി നോക്കുന്ന പെണ്‍കുട്ടി, ജോലി കഴിഞ്ഞ് രാത്രി 9.30യോടെയാണ് ഷെയര്‍ ഓട്ടോയില്‍ കയറുന്നത്.

യാത്ര ആരംഭിച്ചതോടെ ഓട്ടോയില്‍ നേരത്തെ ഉണ്ടായിരുന്ന സഹയാത്രികന്‍ യുവതിയോട് അപമാര്യദയായി പെരുമാറാന്‍ തുടങ്ങി. യുവതിയെ സഹായിക്കാന്‍ എന്ന വ്യാജേന ഓട്ടോ ഡ്രൈവര്‍ അടുത്തുകൂടുകയും, താനെയിലെ ആളൊഴിഞ്ഞ പൊഖ്‌റാന്‍ റോഡില്‍ കൊണ്ടുപോയി ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികനായുളള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്കെതിരെ പീഡനം, തട്ടികൊണ്ടുപോകല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.

0Shares