
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. മണിക്കൂറുകൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എറണാകുളത്തെ എല്ലാ ഫയർ യൂണിറ്റുകളും ഒന്നിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വലിയ തീപിടിത്തമായിരുന്നു ഇത്.

പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിൻ്റെ അഞ്ച് നില പൂര്‍ണമായുംകത്തിനശിച്ചു. ചെരുപ്പും മറ്റു അനുബന്ധ സാധന സാമഗ്രികളും വൻതോതിൽ സ്റ്റോക്കുണ്ടായതിനാൽ തീ ആളിപടരുകയായിരുന്നു. മണിക്കൂറുകളോളം തീ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ നഗരപ്രദേശത്തുള്ളവർ ആശങ്കയിലായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലുള്ളവരെയും മുൻകരുതൽ ഭാഗമായി ഒഴിപ്പിച്ചിരുന്നു.
