തീഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing തീഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്.

ന്യൂഡല്‍ഹി: കൊടും കുറ്റവാളികള്‍ അടക്കമുള്ള രാജ്യത്തെ പ്രധാന ജയിലുകളിലൊന്നായ തീഹാര്‍ ജയിലില്‍ കുറ്റവാളികള്‍ തമ്മില്‍ ഏറ്റുമുട്ടി 11 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. രാഷ്ട്രിയ തടവുകാര്‍ അടക്കം നിരവധി പ്രമുഖര്‍ കഴിയുന്ന ജയിലാണിത്. ജയില്‍ ചാടാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ആക്രമണം എന്ന് സംശയിക്കുന്നു.

ജനുവരിയില്‍ ഗോവയിലെ സാദാ സബ് ജയിലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അധോലോക നായകന്‍ വിനായക് കോര്‍ബാത്കര്‍ കൊല്ലപ്പെട്ടിരുന്നു. 48 തടവുകാര്‍ക്കൊപ്പം ഇയാള്‍ ജയില്‍ ചാടാന്‍ ശ്രമിക്കവെയാണ് സംഭവമുണ്ടായത്. അന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു ജയിലര്‍ക്കും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

0Shares