ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യൂ. നാല് സുരക്ഷാസേനാംഗങ്ങള്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെ വധിച്ചു. ദക്ഷിണ കശ്മീരിലെ നൗഷെരയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
ഒരു വീട്ടില്‍ നാലോളം തീരവവാദികള്‍ ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഇവിടെ പരിശോധനയ്ക്ക് എത്തുകയായിരുന്നു ഇതിനിടെയാണ് ആക്രമണമുണ്ടായത് എന്ന് ഡി.ജി.പി എസ്.പി വൈദ് അറിയിച്ചു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അനന്തനാഗിലും ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തില്‍ ആയശേഷം നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു.
തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യൂ