തീവണ്ടിയിലെ യാത്രക്കിടെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing തീവണ്ടിയിലെ യാത്രക്കിടെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ സഹയാത്രികന്റെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍-ജാലിയന്‍വാലാ എക്സ്പ്രസിലാണ് കൊലപാതകം നടന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ചിനാത് ദേവി (45)യാണ് മരിച്ചത്. സഹയാത്രികനായ സോനു യാദവ് പുകവലിക്കുന്നതിനെ ദേവി എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്ന് റെയില്‍വേ പോലിസ് അറിയിച്ചു.പുകവലിയെച്ചൊല്ലി ചിനാത് ദേവിയും യാദവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ദേവിയെ യാദവ് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഛാദ്പൂജ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ബിഹാറിലേക്ക് പോവുകയായിരുന്നു ദേവിയും കുടുംബവും. ഷാജഹാന്‍പൂരില്‍ വണ്ടി നിര്‍ത്തി സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാദവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

0Shares