തീരുമാനമാകാതെ നീളുന്ന കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം

  • Post category:news
  • Reading time:1 min read
You are currently viewing തീരുമാനമാകാതെ നീളുന്ന കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജേവാല. ഡൽഹിയിൽ ഇന്ന് നടന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് സുർജ്ജേവാല ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവ രാഹുൽ സ്ഥാനാർത്ഥിയാവണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

എ.ഐ.സി.സി എല്ലാം മാനിക്കുന്നുണ്ട്എ എന്നാല്‍ന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലും ഇതുസംബന്ധിച്ച് മറുപടി പറയാൻ തയ്യാറായിരുന്നില്ല. കേരളത്തില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാതെ ചിരിയിൽ മറുപടി ഒതുക്കുകയായിരുന്നു.

പിന്നാലെയാണ് വിവാദത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെയില്‍ സ്ഥാനാർത്ഥിത്വം ഉൾപ്പെടെ ഉള്ള വിഷയങ്ങള്‍ സംബന്ധിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരു. കോണ്‍ഗ്രസ് ബി.ജെ.പിയെ മുഖ്യ എതിരാളി ആയികാണുമ്പോൾ, കേരളത്തില്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നതിലെ അനൗചിത്യം സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇക്കാര്യത്തില്‍ ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമായത് പരിഗണിച്ചു മനംമാറ്റത്തിനു തയാറാവണമെന്ന ചില നേതാക്കളുടെ ആവശ്യവും രാഹുലിനു മുന്നിലുണ്ടായിരുന്നു. ഇക്കാര്യം ഉൾപ്പെടെയാണ് പ്രവർത്തന സമിതി ഇന്ന് പരിഗണിച്ചത്.

0Shares