
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ദിലീപ് ജയിലിൽ ആണെങ്കിലും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീല നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ പുതിയ വാർത്ത എത്തിയിരിക്കുന്നു, തീയേറ്ററിൽ നിന്ന് പകർത്തിയ സിനിമയെ നിലനിർത്തുന്ന നിർണായക ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.

ദിലീപും രാധികയുമുള്ള ക്ലൈമാക്സ് രംഗമാണ് സിനിമയുടെ ശക്തി. ഈ രംഗങ്ങളും ചോർന്നിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ ഈ സംഭവത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ വിജയം ദിലീപിനുള്ള ജനകീയ കോടതിയുടെ അംഗീകാരമെന്ന വാദം സിനിമാ മേഖലയിലെ ചിലർ ഉയർത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നുയർന്നത്.
