തീയേറ്ററിലെ പീഡനം; എസ്.ഐ കെ.ജി ബേബിക്കെതിരേയും കുട്ടിയുടെ മാതാവിനെതിരേയും പോക്സോ ചുമത്തി

  • Post category:news
  • Reading time:1 min read
You are currently viewing തീയേറ്ററിലെ പീഡനം; എസ്.ഐ കെ.ജി ബേബിക്കെതിരേയും കുട്ടിയുടെ മാതാവിനെതിരേയും പോക്സോ ചുമത്തി

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ്ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് കേസ്. കുട്ടിയെ തിയറ്ററിനുള്ളില്‍ വച്ചു പീഡനത്തിരയാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന് പരാതി കിട്ടിയിട്ടും എസ്.ഐ. കേസെടുത്തില്ല. പിന്നീട് വാര്‍ത്ത മാധ്യമങ്ങളില്‍വന്നതോടെ കഴിഞ്ഞ 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിക്കെതിരേ ബലാല്‍സംഗക്കുറ്റവും പോക്സോയും ചുമത്തിയിട്ടുണ്ട്. രണ്ടാം പ്രതിയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവുമായ സ്ത്രീക്കെതിരേയും പോക്സോ ചുമത്തിയിട്ടുണ്ട്. തിയേറ്റിലെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെയും 10 വയസ്സുകാരിയുടെ അമ്മയേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നിലവില്‍ എസ്.ഐ സസ്‌പെന്‍ഷനിലാണ്.

0Shares