മലപ്പുറം: 60 മീറ്ററോളം അകലെ നിന്ന് തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസിന്(30) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്നാണ് വിവരം. റോഡ് മുറിച്ചുകടന്ന് ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി.
തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സൂചനകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാശ്രമമാണെന്ന നിഗമനത്തിലാണ് പോലീസ്. യുവാവ് ഓടിവന്ന വരാന്തയില്‍ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. കുറച്ചുകാലമായി കീഴാറ്റൂര്‍ 18- ലായിരുന്നു ഫവാസ് താമസിച്ചിരുന്നത്. ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി