തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്‍റെ ദേഹത്ത് പഴുപ്പിച്ച ലോഹത്താല്‍ ‘ഓം’ വരച്ചു; ജയില്‍ അധികൃതരില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം

  • Post category:news
  • Reading time:1 min read
You are currently viewing തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്‍റെ ദേഹത്ത് പഴുപ്പിച്ച ലോഹത്താല്‍ ‘ഓം’ വരച്ചു; ജയില്‍ അധികൃതരില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയതായി ആരോപണം. ആയുധക്കടത്ത് നടത്തിയ കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശി നബീറിന് നേരെയാണ് തിഹാര്‍ ജയില്‍ ജീവനക്കാരുടെ പീഡനം. നബീറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഷര്‍ട്ട് അഴിച്ച് ‘ഓം’ എന്ന് ചാപ്പകുത്തിയത് കാട്ടുകയും ജയില്‍ അധികൃതര്‍ മാരകമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആരോപിക്കുകയുമായിരുന്നു.

ഇന്നലെ കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് നബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.തടവുകാരന്‍ തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ ഒരു മുസ്ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്‍റെ ശരീരത്തില്‍ സൂപ്രണ്ട് ‘ഓം’ എന്ന് പച്ച കുത്തിതെന്ന്‍ ഇദ്ദേഹം പരാതിയില്‍ പറയുന്നു.

നബീറിന്‍റെത് ഗുരുതര ആരോപണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കാനും നബീറിനെ ജയില്‍ നിന്ന് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

0Shares