തിരുവല്ല(പത്തനംതിട്ട) : സ്‌കൂട്ടറില്‍ യാത്ര ചെയ്ത സഹോദരങ്ങള്‍ ലോറി കയറി മരിച്ചു. എം സി റോഡില്‍ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയില്‍ ഇഴിഞ്ഞില്ലത്താണ് അപകടം. കോട്ടയം ചിങ്ങവനം വട്ട തകിടിയില്‍ വി.ടി ഏബ്രഹാമിൻ്റെ മക്കളായ എല്‍ദൊ ഏബ്രഹാം (27), എല്‍ജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ തട്ടി എതിരെ വരികയായിരുന്ന തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറിക്കടിയിലേക്ക് യുവാക്കള്‍ തെറിച്ച് വീഴുകയായിരുന്നു. ലോറി ഇവര്‍ക്ക് മുളകിലൂടെ കയറിയിറങ്ങി. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ തിരുവല്ല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പരുമല സെന്റ് ഗ്രിഗോരിയോസ് ആശുപത്രിയിലെ ഫാര്‍മസി സ്റ്റാണ് ഏല്‍ദോ എബ്രഹാം, തിരുവല്ല പോബ്‌സ് ഗ്രൂപ്പ് ഓഫീസിലെ അക്കൗണ്ടന്റാണ് എല്‍ ജോ ഏബ്രഹാം. ഇരുവരും അവിവാഹിതരാണ്. അച്ചന്‍ വി.ടി ഏബ്രഹാം കാവാലത്ത് റേഷന്‍ കട നടത്തുകയാണ്. അമ്മ: സൂസന്‍.