തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണം.

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണം.

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തി ജലഅതോറിറ്റി.  കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ് അറിയിച്ചു.
അതിനാല്‍ ഇന്നുമുതല്‍ അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് 25 ശതമാനം കുറച്ചു. പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുകി, അവിടെ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കെത്തിക്കുന്നതാണ് പതിവ്.

നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലീറ്ററും വിവിധ ചെറുകിട പദ്ധതികളും ചേര്‍ത്ത് 400 ദശലക്ഷം ലിറ്ററാണ് തലസ്ഥാന നഗരത്തിലെ പ്രതിദിന ജല ഉപയോഗം. ഇതനുസരിച്ച് ഇനി ഒരുമാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പമ്പിങ് നിയന്ത്രണം ഉണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വുവഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം.

0Shares