തിരുവനന്തപുരത്ത് ഏഴുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത.

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് ഏഴുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കാട്ടായിക്കോണത്ത് ഏഴു വയസ്സുകാരിയെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വൈകിട്ടോടെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതും വിളിച്ച് മറുപടി ലഭിക്കാത്തതിനാലും സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

വസ്ത്രങ്ങള്‍ തൂക്കുന്ന ക്ലാമ്പിലിട്ടിരുന്ന തോര്‍ത്തില്‍ തൂങ്ങി നില്‍ക്കുന്നനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

0Shares