തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിൽ അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ ബിജുമോഹനെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ ബിജു മോഹന്‍ ഇന്ന് കീഴ‍ടങ്ങുമെന്ന് അറിയിച്ചിരുന്നു.

0Shares