തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ വാര്‍ഡുകളില്‍ നിന്ന് മന്ത്രിക്ക് ലഭിച്ചത് ഒഴിഞ്ഞ മദ്യക്കുപ്പികള്‍. പനി വാര്‍ഡിലേക്കു മന്ത്രി പോകുന്നതിനിടെ അന്തേവാസികളാണ് മദ്യക്കുപ്പികള്‍ മന്ത്രിക്ക് കാണിച്ചുകൊടുത്തത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്നും ആശുപത്രിയില്‍ വരുന്നവര്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണെന്നും മന്ത്രി പറഞ്ഞു.