തിരഞ്ഞെടുപ്പ് കാലത്തും കള്ളക്കടത്ത് സജീവം; മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ രണ്ടുകിലോ സ്വര്‍ണം അധികൃതര്‍ പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing തിരഞ്ഞെടുപ്പ് കാലത്തും കള്ളക്കടത്ത് സജീവം; മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ രണ്ടുകിലോ സ്വര്‍ണം അധികൃതര്‍ പിടികൂടി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ രണ്ടുകിലോ സ്വര്‍ണം അധികൃതര്‍ പിടികൂടി.
പറന്നിറങ്ങിയ വിമാനത്തിന്റെ ടോയ്ലറ്റിലെ ഓക്സിജന്‍ പാനലില്‍ രണ്ടു കിലോ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ കണ്ടെത്തിയത്. മുംബൈയില്‍ നിന്നും മംഗളൂരുവിലെത്തിയ സ്പൈസ് ജെറ്റ് എസ്ജി 479 വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. മംഗളൂര്‍ വിമാനത്താവളത്തിലൂടെ വന്‍ മയക്കുമരുന്ന് കടത്തുന്നതായി അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗം വിമാനത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ടോയ്ലെറ്റിലെ ഓക്സിജന്‍ മാസ്‌ക് പാനലിനകത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. രണ്ടുകിലോ വീതമുള്ള രണ്ടു സ്വര്‍ണ കട്ടിയും 116 ഗ്രാം വരുന്ന സ്വര്‍ണ കട്ടിയുമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.2116.640 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തിന് വിപണിയില്‍ 66.67 ലക്ഷം രൂപ വിലവരും. ദുബൈയില്‍ നിന്നും മുംബൈയിലെത്തിയ ശേഷമാണ് വിമാനം മംഗളൂരുവിലെത്തിയത്. മുംബൈയിലെത്തിയ യാത്രക്കാരന്‍ വിമാനത്തില്‍ ഒളിപ്പിച്ചുവെച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ സ്വര്‍ണം കടത്തിയ ആളെ കണ്ടെത്താനായിട്ടില്ല. കര്‍ണാടകയില്‍ തിരിഞ്ഞെടുപ്പ് കാലമായതിനാല്‍ വന്‍ സുരക്ഷയാണ് വിമാനത്താവളത്തിലും നടത്തിവന്നിരുന്നത്. അതിനിടയിലാണ് സ്വര്‍ണ വേട്ട നടന്നത്.

 

NB: ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി ആരംഭിക്കുന്ന പ്രത്യേക സമ്മാന പദ്ധതിയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത്, ചോദ്യ നമ്പര്‍, ഉത്തരം(എഴുതണം), നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം,  മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയാണ് മെസേജ് ചെയ്യേണ്ടത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിയെ ഫോണിലൂടെ അറിയിക്കും. മെസേജ് അയക്കേണ്ട നമ്പര്‍ 7025274015. വൈകീട്ട് അഞ്ചിനും രാത്രി പത്തിനുമിടയിലാണ് മെസേജ് അയക്കേണ്ടത്.

0Shares