തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്

  • Post category:news
  • Reading time:1 min read
You are currently viewing തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് റിമാന്‍ഡിലായപ്പോള്‍ പകരം പ്രസിഡന്റായ ആന്റണി പെരുമ്പാവൂരാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചു കൈമാറുന്ന കാര്യം അറിയിച്ചത്. താന്‍ വൈസ് പ്രസിഡന്റായി തുടരുമെന്നും ആന്റണി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല, സാങ്കേതികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ തത്കാലം സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍, കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചു.

നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്‍കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കിയത്.

0Shares