മലപ്പുറം: കഴിഞ്ഞ ദിവസം എടപ്പാളിലെ തിയേറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു. കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. അമ്മക്കൊപ്പം ഇരിക്കുമ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത് എന്നിരിക്കെ കേസില്‍ ഇവരും പ്രതിയായേക്കുമെന്നാണ് സൂചന. കുട്ടിയുടെ മോഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെസ്‌ക്യൂ ഹോമില്‍ പോയി എടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ രേഖപ്പെടുത്തും. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച തിയേറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു.
സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി(60) ഇന്നലെ പിടിയിലായിരുന്നു. തിയേറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്നും പിന്നീട് പോലീസ് സ്ഥിതീകരിക്കുകയാണുണ്ടായത്. മൊയ്തീന്‍ കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്സ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതെ സമയം കുട്ടിയുടെ അമ്മയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് നൽകുന്ന സൂചന. കുട്ടിയെ പീഡിപ്പിക്കുന്നത് ഞാൻ കണ്ടില്ലെന്നാണ് ‘അമ്മ പറയുന്നത്. എന്നാൽ ദൃശ്യങ്ങളിൽ കുട്ടിയേയും അമ്മയെയും മൊയ്തീന്‍ കുട്ടി സ്പർശിക്കുന്ന രംഗം വ്യക്തമാണ്. അതുകൊണ്ട്തന്നെ അമ്മയുടെ മൗനാനുവാദം ഈ സംഭവത്തിനുപിന്നലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി അവിശ്വസനീയം