
തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതരുതെന്നും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാടിന്റെ തീരത്ത്നിന്നുള്ള ന്യൂനമര്‍ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍. കേരളത്തില്‍ പലയിടത്തും കര്‍ണാടക തീരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
