
കഴിഞ്ഞ മാസമാണ് സിനിമാ – സീരിയല്‍ താരം താരാകല്യാണിന്‍റെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ സംസാരമായിരിക്കുന്നത് താരയുടെ തന്നെ മരണമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളോ റൂമറോ അല്ല, ഫേസ്ബുക്ക് ആണ് താരയുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. താരാ കല്യാണിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ റിമംബറിങ് എന്നാണ് ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്.

മരണ വിവരം കൃത്യമായി തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ മാത്രം വരുന്നതാണ് ഈ ഫീച്ചര്‍ . ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ടില്‍ ഇത് എങ്ങനെ എത്തിയതെന്ന ആശയകുഴപ്പത്തിലാണ് നടിയും ആരാധകരും.
