കൊച്ചി: മലയാള താരസംഘടനയായ എ.എം.എം.എയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വിരാമമില്ല. സംഘനയുടെ നിലപാടുകളെ എതിര്‍ത്തവക്കെതിരേ എട്ടിന്റെ പണിവരുന്നു. എഎംഎംഎയില്‍ നിന്ന് രാജിവെച്ചതിനു ശേഷമുള്ള അവസ്ഥ വ്യക്തമാക്കുകയാണ് നടി രമ്യ നമ്പീശന്‍. കൊച്ചിയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രമ്യ ഇക്കാര്യമറിയിച്ചത്. താരസംഘടനയില്‍ നിന്ന് പുറത്തു വന്നതിനു ശേഷം അവസരങ്ങള്‍ ഇല്ലാതാവുകയാണ്. അഭിനയിക്കാന്‍ ആരും വിളിക്കുന്നില്ല. കൂടാതെ അടിച്ചമര്‍ത്താനുളള ശ്രമ6666ങ്ങള്‍ നടക്കുന്നതായും രമ്യ പറഞ്ഞു. അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഇല്ലാതാക്കാനു തങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന അവസരത്തിലും ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇതു മാത്രമാണ്.
ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. അത് പരിഹരിച്ചെടുക്കണം. അമ്മയില്‍ നിന്ന് നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് രജിവെച്ചത്. തങ്ങള്‍ എന്തു പറഞ്ഞാലും ആണുങ്ങള്‍ക്ക് എതിരെയാണ് എന്ന് കരുതരുത്. സംഘടനയില്‍ നിന്ന് പുറത്തു വന്നതോടുകൂടി അവള്‍ പ്രശ്‌നക്കാരിയാണ്, അവളെ സിനിമയില്‍ എടുക്കരുത് എന്ന രീതിയിലുളള നീക്കങ്ങള്‍ നടക്കുന്നതായും രമ്യ പറഞ്ഞു. കുറ്റാരോപതിനായ നടനെ സംഘടനയില്‍ തിരിച്ചെടുക്കുന്നു എന്ന തീരുമാനം മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള ഭരണസമിതി അറിയിച്ചതോടെ വനിത സംഘടനയിലുളള നാല് നാടിമാര്‍ എ.എം.എം.എയില്‍ നിന്ന് രാജവെച്ച് പുറത്തു പോയിരുന്നു. രമ്യാ നമ്പീശനെ കൂടാതെ ഗീതു മോഹന്‍ദാസ്, ഭാവന, റിമ കല്ലിങ്കല്‍ എന്നിവരാണ് രാജിവെച്ച് പുറത്തു പോയത്. ഇതിനെ തുടര്‍ന്ന് മലയാള സിനിമ മേഖലയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ എഎംഎംഎയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂ.സി.സി ഒരിക്കലും പുരുഷന്മാര്‍ക്കെതിരെയുള്ള ഒരു സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി.
താരസംഘടനയില്‍ നിന്ന് രാജിവച്ചര്‍ക്ക് എട്ടിൻ്റെ പണിവരുന്നു; രാജിവച്ച ശേഷമുള്ള അവസ്ഥ ഇങ്ങനെ; വെളിപ്പെടുത്തലുമായി പ്രമുഖനടി