താരസംഘടനയായ ‘അമ്മ’ യിലേക്ക് ദീലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing താരസംഘടനയായ ‘അമ്മ’ യിലേക്ക് ദീലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദീലീപിനെ താരസംഘടനയായ ‘അമ്മ’ യിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല ‘അമ്മ’ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ എ.എം.എം.എ യോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് കമലഹാസന്‍ രംഗത്തെത്തിയത്. ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

0Shares