
ഓസ്‌ട്രേലിയ: താമസസ്ഥലത്ത് നിന്നും ഉപയോഗിക്കുന്ന ബാഗില്‍നിന്നും സിറിഞ്ച് കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് മലയാളി താരങ്ങളെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും അധികൃതര്‍ പുറത്താക്കി. കെ.ടി.ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. രാകേഷ് നാളത്തെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നു. റേസ് വാക്കര്‍ ഇര്‍ഫാന്‍ രാകേഷ് ട്രിപ്പിള്‍ ജമ്പര്‍ ആണ് രാകേഷ് ബാബു. ഇരുവരും നാളെ നടക്കേണ്ട ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നവരാണ്. താരങ്ങളില്‍ നിന്നും ഗെയിംസ് ഇന്ത്യ അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് ഇവര്‍ക്കെതിരെ ഗെയിംസ് അധികൃതര്‍ നടപടി കൈക്കൊണ്ടത്.

ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ റെയ്‌സില്‍ 13ാം സ്ഥാനത്താണ് എത്തിയത്. സീനിയര്‍ ബോക്‌സര്‍മാരുടെ താമസസ്ഥലത്തിന് അടുത്തായാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ബോക്‌സര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തൊട്ടടുത്ത വിമാനത്തില്‍ നാട്ടിലേക്ക് മടക്കി അയക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ ഉത്തരവിട്ടു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍(സി.ജി.എഫ്) ആണ് ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കിയത്. എത്രയും പെട്ടെന്ന് ഇരുവരോടും തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും താമസിക്കാന്‍ നല്‍കിയ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാന്‍ എത്തിയവരാണ് സിറിഞ്ച് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഓസ്‌ട്രേലിയ സ്‌പോര്‍ട്‌സ് ആന്റി ഡോപിംഗ് അതോറിറ്റി(എ.എസ്എഡിഎ) മുറിയിലെത്തി വിശദമായി പരിശോധിക്കുകയായിരുന്നു. രാകേഷിന്‍റെ ബാഗില്‍ നിന്നും മറ്റൊരു സിറിഞ്ച് കൂടി കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്ത് ഗെയിംസ് വില്ലേജില്‍ നിന്നും ഇരുവരെയും പുറത്താക്കുകയായിരുന്നു.
