താന്‍ എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യില്ല; മമ്മൂട്ടി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing താന്‍ എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യില്ല; മമ്മൂട്ടി പറയുന്നു

തനിക്ക് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അത് വേണ്ടെന്നു വെച്ചതാണെന്നും മമ്മൂട്ടി. ‘ഇവിടെ നല്ല സംവിധായകരുണ്ട്. നമ്മുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ പോരെ എന്തിനു വെറുതെ.. എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണം എന്നുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടാവണം എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍, അങ്ങനെ ഒന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല’-മമ്മൂട്ടി പറഞ്ഞു.

സിനിമ വിജയിക്കുമെന്ന് മുന്‍കൂട്ടികണ്ട് സിനിമ ചെയ്യാറില്ലെന്നും കഥ ഇഷ്ടപ്പെട്ടാല്‍ സിനിമ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ‘സിനിമയെ കുറിച്ച് ഒരു ജഡ്ജ്‌മെന്റും ഉണ്ടാവാറില്ല. അത് നൂറുദിവസം ഓടുമോ എന്നൊന്നും നോക്കാറില്ല. നമുക്ക് ഇഷ്ടപ്പെടുന്നത് കഥയാണ്. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടമാവോ എന്ന് വിചാരിച്ചാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.

ഫൈനല്‍ പ്രോഡക്റ്റ് ആണ് പ്രേഷകന്‍ കാണുന്നത്. അവര്‍ക്ക് ഇഷ്ടമാവുമോ ഇല്ലയോ എന്ന് അപ്പോഴാണ് അവര്‍ തീരുമാനിക്കുന്നത്. നമ്മുക്ക് ഇഷ്ടമാവുന്നത് ആദ്യമാണ്. കുറേ കഥകള്‍ കേള്‍ക്കുന്നതും സിനിമയുടെ എണ്ണം കൂടുന്നതുമൊക്കെ സിനിമയോടുള്ള ആര്‍ത്തി കൊണ്ടാണെ’ന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

0Shares