താജ് മഹല്‍ പള്ളിയില്‍ നമസ്‌കാരം വെള്ളിയാഴ്ച മാത്രം; മറ്റുദിവസങ്ങളില്‍ നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing താജ് മഹല്‍ പള്ളിയില്‍ നമസ്‌കാരം വെള്ളിയാഴ്ച മാത്രം; മറ്റുദിവസങ്ങളില്‍  നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്

ന്യൂഡല്‍ഹി: താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ഹൗള്‍ (ജലസംഭരണി) ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം. അതേസമയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.താജ് മഹലിന്റെ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ജുലൈയില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് പുറത്തുള്ളവര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തുന്നത് തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മാത്രമാണ് 12 മുതല്‍ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്. അതിനിടെയാണ് ആര്‍ക്കിയോളജി സര്‍വേയുടെ പുതിയ വിലക്ക്. 

0Shares