
ആഗ്ര: താജ്മഹല്‍ എന്നത് ഒരു ദേശീയ പാരമ്പര്യം കൂടിയാണ്. പിന്നെ എന്തിന് മുസ്‌ലീങ്ങളുടെ മതപരമായ സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് ആർ.എസ്.എസ്. താജ്മഹലില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന നിസ്‌കാരം നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ് സംഘലന്‍ സമിതിയാണ് ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്.

താജ്മഹലില്‍ നിസ്‌കാരത്തിന് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംഘടനയുടെ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ അഭിപ്രായപ്പെട്ടു. അഥവാ മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരത്തിന് അനുമതി നല്‍കുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം കൂടി അനുവദിക്കണമെന്നും പാണ്ഡെ പറയുന്നു. ഇന്ത്യ ടുഡെ ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ് മഹൽ ശിവക്ഷേത്രമായിരുന്നുവെന്നും മുഗളർ അതു തകർത്തതാണെന്നും ബി.ജെ.പി എം.പി വിനയ് കട്യാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് വൻ വിവാദം ആയിരുന്നു.
