താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല, താജ്മഹലിന്റെ രൂപം ഉപഹാരമായി നല്‍കേണ്ട; രാമായണവും ഭഗവത്ഗീതയും നല്‍കിയാല്‍ മതി-യോഗി ആദിത്യനാഥ്.

  • Post category:news
  • Reading time:1 min read
You are currently viewing താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല, താജ്മഹലിന്റെ രൂപം ഉപഹാരമായി നല്‍കേണ്ട; രാമായണവും ഭഗവത്ഗീതയും നല്‍കിയാല്‍ മതി-യോഗി ആദിത്യനാഥ്.

ലഖ്നൗ: വിവാദ പ്രസ്താവനയുമായി വീണ്ടും യോഗി ആദിത്യനാഥ്. ഇത്തവണ ഇന്ത്യക്ക് എപ്പോഴും അഭിമാനവും മനോഹരവുമാകുന്ന താജ്മഹലിനെതിരെയാണ്. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നും യോഗി പറഞ്ഞു. ബീഹാറിലെ ദര്‍ബാംഗയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ രൂപം ഉപഹാരമായി നല്‍കുന്ന രീതി നിലവിലുണ്ട്. അതിന് മാറ്റം വരണം. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. അതുകൊണ്ട് താജ്മഹലിന് പകരം രാമായണമോ ഭഗവത് ഗീതയോ വേണം ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കാന്‍-യോഗി പറഞ്ഞു. ഇതിനിടെ, താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമാക്കി മാറ്റണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

0Shares